നീലേശ്വരം നഗരസഭ 27-ാം വാര്‍ഡ്‌സഭ യോഗത്തിലും കത്തി നിന്നത് "തെരുവുവിളക്ക്"
നീലേശ്വരം നഗരസഭ വാര്‍ഡ് 27: തൈക്കടപ്പുറം നോര്‍ത്ത് വാര്‍ഡ്‌സഭാ യോഗത്തിലും കത്തി നിന്നത് തെരുവുവിളക്ക് പ്രശ്‌നം തന്നെ.
തീരദേശ മേഖലയില്‍ മാസങ്ങളായി തെരുവു വിളക്ക് സംവിധാനം താറുമാറായ നിലയിലാണ്. വാര്‍ഡിലെ അങ്കണവാടിയില്‍ വൈദ്യുതി തകരാര്‍ പരിഹരിക്കാത്തതും തീരദേശ ജനതയുടെ ആശ്രയമായ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയുമെല്ലാം യോഗത്തില്‍ സജീവമായ ചര്‍ച്ചയ്‌ക്കു വഴിയൊരുക്കി. ഇക്കാര്യങ്ങളിലെല്ലാം ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഇടപെടലും പരിഹാരവും വേണമെന്നു യോഗം ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭ ആരോഗ്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി.ലത അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വിനു നിലാവ് സ്വാഗതം പറഞ്ഞു. 24-ാം വാര്‍ഡ് കൗണ്‍സിലര്‍ എം.ഭരതന്‍ ആശംസാപ്രസംഗം നടത്തി. വാര്‍ഡ്‌സഭാ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments