Breaking News

കാസറഗോഡ് സാരീസ് വാങ്ങുന്നവർക്ക് ഇനി ഉടമസ്ഥാവകാശ കാർഡും.

കാസറഗോഡ് സാരീസ് വാങ്ങുന്നവർക്ക് ഇനി ഉടമസ്ഥാവകാശ കാർഡും.
കാസറഗോഡ് സാരികളുടെ വിപണനം വിപുലമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ പ്രകാശനം നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ, മാനേജർ ആദിൽ മുഹമ്മദ്, കാസറഗോഡ് വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ് മാധവ ഹെർള, സെക്രട്ടറി ബി.എൻ. അനിത, ഡയറക്ടർമാരായ ദാമോദര, രാമചന്ദ്ര, ഗംഗമ്മ, ലിജ തോമസ്, മമത തുടങ്ങിയവർ സംബന്ധിച്ചു.

No comments