വയനാടിന് കൈത്താങ്ങേകി കുമ്പളപ്പള്ളി കുടുംബശ്രീ
വയനാട്ടിലെ ദുരിത ബാധിതർക്ക് കൈത്താങ്ങായി കിനാനൂർ കരിന്തളം പഞ്ചായത്ത് പതിമൂന്നാം വാർഡ് കുടുംബശ്രീ പ്രവർത്തകർ.
വാർഡ് എഡിഎസിന്റെ നേതൃത്വത്തിൽ 23 കുടുംബശ്രീ യൂണിറ്റുകളും പുല്ലുമലയിലെ വീവൺ കൂട്ടായ്മയുമാണ് ആവശ്യ സാധനങ്ങൾ ശേഖരിച്ചത്. വാർഡ് മെമ്പർ കെ.വി. ബാബു, വി.കെ.ഗിരീഷ്, എഡിഎസ് പ്രസിഡന്റ് കെ.വി.ശ്രീജ, അംഗങ്ങളായ പി. തങ്കമണി, ടി.വി.ബിന്ദു, പി.വി ഭാഗീരഥി, എം.രമ, എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. നീലേശ്വരം സബ് ഇൻസ്പെക്ടർമാരായ എം.വി.വിഷ്ണു പ്രസാദ്, കെ.മധുസൂദനൻ, സ്റ്റേഷൻ റൈറ്റർ എം.മഹേന്ദ്രൻ, ശിശു സൗഹൃദ പോലീസ് ഓഫീസർ കെ.വി.പ്രദീപ്, ജനമൈത്രീ ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഇവ ഏറ്റുവാങ്ങി.
No comments