മടിക്കൈ പഞ്ചായത്തിൽ കാഞ്ഞിരപൊയിലിൽ അക്ഷയ ഇ കേന്ദ്രം ഉദ് ഘാടനം ചെയ്തു.
മടിക്കൈ പഞ്ചായത്തിൽ കാഞ്ഞിരപൊയിലിൽ അക്ഷയ ഇ കേന്ദ്രം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷം വഹിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ എം. അബ്ദുൾ റഹിമാൻ ആദ്യ സേവനം വിതരണം നടത്തി. അക്ഷയ കേന്ദ്രം കോ ഓർഡിനേറ്റർ സന്തോഷ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത, മടിക്കൈ പഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ പി. സത്യ, അഞ്ചാം വാർഡ് മെമ്പർ എ ഷൈലജ, ആറാം വാർഡ് മെമ്പർ എൻ ഖാദർ, എൻ ബാലകൃഷ്ണൻ, എ വി ബാലകൃഷ്ണൻ, കെ എം ഷാജി, അഖിൽ കെ, അക്ഷയ ബ്ലോക് കോ ഓർഡിനേറ്റർ ശ്രീനിവാസ,സംരംഭക കെ വി ശ്രീജ എന്നിവർ സംസാരിച്ചു
No comments