കേന്ദ്ര ബജറ്റിലെ അവഗണന: യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു
കേന്ദ്ര ബജറ്റ് കേരളത്തോട് അവഗണന കാട്ടിയതിനെതിരെ യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം കമ്മിറ്റി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ച് പ്രതിഷേധമറിയിച്ചു.
നീലേശ്വരം പോസ്റ്റ് ഓഫീസിൽ എത്തിയാണ് ഭൂപടം പോസ്റ്റ് ചെയ്തത്. മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശിവൻ അറുവാത്ത്, സി.കെ. രോഹിത്, ശരത് കടിഞ്ഞിമൂല, ടി.കെ.ശ്രീനി, ഷനീർ കോട്ടിക്കുളം, വിജേഷ് പള്ളിക്കര, സി.ജെ. സഞ്ജയ്, വിഷ്ണു കടിഞ്ഞിമൂല, രതീഷ് പള്ളിക്കര, സഞ്ജയ് കുമാർ, ഐ.വി. വിമൽ, കെ.പി.സുമേഷ്, സൗമ്യ, വിധുല, ആതിര പാലാത്തടം, എൻ.വി. ബിജേഷ്, ശ്യാം മുങ്ങത്ത്, ബേബി, സജു എന്നിവർ പ്രസംഗിച്ചു.
No comments