ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച അവശ്യ സാധനങ്ങൾ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ കലക്ഷൻ സെന്ററിൽ ഏല്പിച്ചു
വയനാടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ശേഖരിച്ച അവശ്യ സാധനങ്ങൾ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ കലക്ഷൻ സെന്ററിൽ ഏല്പിച്ചു. സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഐ എ എസ് സംസ്ഥാന കമ്മിറ്റിഅംഗം കെ സബീഷ്നോട് ഏറ്റു വാങ്ങി. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ്, എം വി ദീപേഷ്, കെ സനുമോഹൻ, പ്രസാദ് എം എൻ, അഖിലേഷ് പി, എ അഭിജിത്ത്, വി മുകേഷ്, അനീഷ് ടി കെ, ജിതേഷ് വി വി, സബിൻ സത്യൻ എന്നിവർ നേതൃത്വം നൽകി, നീലേശ്വരം ഇ എം എസ് മന്ദിത്തിലെ കലക്ഷൻ സെന്ററിൽ നിന്നും സി പി ഐ എം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ ഫ്ലാഗ് ഓഫ് ചെയ്തു.
No comments