Breaking News

കാസറഗോഡ് ജില്ല റഗ്ബി അസോസിയേഷനും ഡോട്ട് സൈനിക അക്കാദമി ചേർന്ന് കൊണ്ട് ഒളിമ്പിക് കൂട്ടനടത്തം സംഘടിപ്പിക്കുന്നു.

കാസറഗോഡ് ജില്ല റഗ്ബി അസോസിയേഷനും ഡോട്ട് സൈനിക അക്കാദമി ചേർന്ന് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഒളിമ്പിക് കൂട്ടനടത്തം സംഘടിപ്പിക്കുന്നു. നീലേശ്വരം കോൺവെന്റ് പരിസരത്ത് നിന്നും ആരംഭിച്ച് നീലേശ്വരം മാർക്കറ്റിൽ സമാപിക്കും. ദേശീയ കായിക താരങ്ങൾ, അധ്യാപകർ. സന്നദ്ധ സംഘടനകൾ. ബി ആ ർ സി ഹൊസ്ദൂർഗ് എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ റഗ്ബി സെക്രട്ടറി മനോജ് പള്ളിക്കര അറിയിച്ചു.

No comments