നീലേശ്വരം ജിഎൽപി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും നടത്തി.
നീലേശ്വരം ജിഎൽപി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും നടത്തി.
നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് പി.കെ.രതീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉപഹാരങ്ങൾ സമ്മാനിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗൗരി, വാർഡ് കൗൺസിലർ പി.ബിന്ദു, ഹൊസ്ദുർഗ് ബിപിസി, ഡോ.കെ.വി. രാജേഷ്, എസ്എംസി ചെയർമാൻ എം.വി.ദീപു, മദർ പിടിഎ പ്രസിഡന്റ് ഇ.വി.ബിന്ദു, മുൻ ഹെഡ്മിസ്ട്രസ് എ.വി.ഗീത, പുതിയകണ്ടം ജിയുപിഎസ് ഹെഡ്മിസ്ട്രസ് കെ. ശോഭ, സീനിയർ അസിസ്റ്റന്റ് ടി.വി. ശ്രീജ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.നളിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സീമ നന്ദിയും പറഞ്ഞു. 2023-24 വർഷത്തെ എൽഎസ്എസ് വിജയികളായ പി.ഋഷികേശ്, ഇ.വി. നിരഞ്ജൻ, ധ്യാൻ രഞ്ജിത്ത്, പി.യു.ആതിഷ്, നയൻ കൃഷ്ണ, ഫാത്തിമത്ത് സുഹ്‌റ എസ്.വി.റിയാസ്, കെ. ആഷ്മിക, പി.വേദ നായർ, എസ്.എൻ.സാധിക, കെ.പി.റിയ, സന്മയ നന്ദകുമാർ, പാർവതി പ്രശാന്ത്, ടി.വി.വൈഗ എന്നീ കുട്ടികളെ ഉപഹാരങ്ങൾ നല്കി അനുമോദിച്ചു. മൂന്ന്, നാല് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം കൈവരിച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റുകളും സമ്മാനിച്ചു.
No comments