Breaking News

4 വർഷ ബിരുദം ഓണേഴ്സ് കോഴ്സിന്റെ ഘടനയും വിശദവിവരങ്ങളും ഉൾക്കൊള്ളിച്ച് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി കൈപ്പുസ്തകം ഒരുങ്ങി.

4 വർഷ ബിരുദം ഓണേഴ്സ് കോഴ്സിന്റെ ഘടനയും വിശദവിവരങ്ങളും ഉൾക്കൊള്ളിച്ച് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി കൈപ്പുസ്തകം ഒരുങ്ങി.
പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിലാണ് 4 വർഷ ബിരുദ കോഴ്സിനെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ തയാറായത്. കോളേജിലെ മുൻ പ്രിൻസിപ്പലും നാഷണൽ അക്രഡിറ്റേഷൻ ആന്റ് അസസ്മെന്റ് പിയർ ടീം അംഗവുമായ ഡോ.എ.മുരളീധരൻ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി അധ്യക്ഷനായി. ഡോ.എ. മോഹനൻ സ്വാഗതവും ഡോ. നന്ദകുമാർ കോറോത്ത് നന്ദിയും പറഞ്ഞു. ഡോ.ടി.ദിനേശൻ, എൻ.സി.ബിജു, പി.കെ.ബാലഗോപാലൻ, എ.വി. മിഥുൻ, എൻ.ജി. ശാലിനി, ശരണ്യ പ്രദീപ്, കെ.വി.ജയശ്രീ എന്നിവർ സംസാരിച്ചു.

No comments