Breaking News

പുതുക്കൈ 175ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമദിനം ആചരിച്ചു.

പുതുക്കൈ 175ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ഓർമദിനം ആചരിച്ചു.
പുതുക്കൈ കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ പരിപാടി കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ ഡോ.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് ജനറൽ സെക്രട്ടറി കെ.മോഹനൻ അധ്യക്ഷനായി. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എ.സുരേഷ് ബാബു, ബ്ലോക്ക് ജനറൽ സെക്രട്ടറി സുജിത്ത് പുതുക്കൈ, പി.വി.മുരളീധരൻ മാസ്റ്റർ, സി.ബാലൻ, ചെരക്കര ഉഷ, എം മണി, കെ.പി. വിശ്വനാഥൻ, അശോകൻ കോടത്തവളപ്പ്, പി.വി.മധുസൂദനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മഞ്ജുനാഥ്, അദ്വൈത് സജിത്ത്, രാഹുൽ രതീഷ്, ആരോഹ് സുജിത്ത് എന്നിവർ സംസാരിച്ചു. ബൂത്ത് ജോയിന്റ് സെക്രട്ടറി കെ.വി.രമേശൻ സ്വാഗതവും ബൂത്ത് സെക്രട്ടറി എം.വി. സന്തോഷ് നന്ദിയും പറഞ്ഞു.

No comments