Breaking News

കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ വെള്ളിക്കോത്ത് അടോട്ട് കൂലോത്തു വളപ്പ് ചാപ്പയിൽ വീട്ടിലെ സി.കുപ്പച്ചി അമ്മ (115) അന്തരിച്ചു.

കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ വെള്ളിക്കോത്ത് അടോട്ട് കൂലോത്തു വളപ്പ് ചാപ്പയിൽ വീട്ടിലെ സി.കുപ്പച്ചി അമ്മ (115) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മകൻ: പരേതനായ കുട്ട്യൻ. മരുമകൾ: കെ.വി.രാധ (ചിത്താരി). സഹോദരങ്ങൾ: ചിരുതക്കുഞ്ഞി (മാണിക്കോത്ത്), കുഞ്ഞിപെണ്ണ് (അടോട്ട്). പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കോരൻ, കുഞ്ഞമ്പു, കാരിച്ചി. വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്കൂളിലെ ഇരുപതാം നമ്പർ ബൂത്തിലെ 486-ാം നമ്പർ വോട്ടർ ആയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയോധികർക്കുള്ള വീട്ടിലെ വോട്ട് പദ്ധതിയുടെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം ഇവരുടെ വീട്ടിലെത്തിയാണ് കലക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തത്. ആദ്യ വോട്ട് രേഖപ്പെടുത്തിയ കുപ്പച്ചി അമ്മയെ കലക്ടർ ആദരിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ വയോജന ദിനത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ വീട്ടിലെത്തി ആദരിച്ചിരുന്നു.

No comments