Breaking News

മുക്കുവ ക്ഷേമസമാജം സൊസൈറ്റി പ്രവർത്തനം തുടങ്ങി.

നീലേശ്വരം മരക്കാപ്പ് കടപ്പുറം മുക്കുവക്ഷേമ സമാജം രൂപീകരിച്ച മുക്കുവ ക്ഷേമസമാജം സൊസൈറ്റി പ്രവർത്തനം തുടങ്ങി.
യുഎഇ പ്രസിഡന്റ് കെ.വി. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. സമാജം വർക്കിങ് പ്രസിഡന്റ് കെ.രവി അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് പുഞ്ചാവി രാമചന്ദ്രൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എ.കെ. ശിശുപാലൻ, ടി.സുഗുണൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ.മോഹനൻ, നകുലൻ, പി.കെ. പുഷ്കരൻ, വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ലീന മോഹനൻ എന്നിവർ പ്രസംഗിച്ചു. കെ.സുരേശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.വി. പ്രശാന്തൻ നന്ദിയും പറഞ്ഞു.

No comments