ക്ലാസ്സ് നടത്തി
നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് ക്ലാസ് നടത്തി.
ഊർജി മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നീലേശ്വരം ആരോഗ്യ വകുപ്പ്, നഗരസഭ, കിഴക്കൻകൊഴുവൽ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ. ടി മനോജ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ ടി.വി.ഷീബ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ ക്ലാസ് എടുത്തു. കിഴക്കൻ കൊഴുവൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രവീന്ദ്രൻ കോറോത്ത് സ്വാഗതവും കുഞ്ഞിക്കേളു മാസ്റ്റർ നന്ദിയും പറഞ്ഞു. സ്റ്റാഫ് നഴ്സ് ജസ്നയുടെ നേതൃത്വത്തിൽ ഹീമോഗ്ലോബിൻ, പ്രഷർ, ഷുഗർ ടെസ്റ്റും നടത്തി.
No comments