Breaking News

വായനാവെളിച്ചം അനുബന്ധ പരിപാടിയായി എഴുത്തോല രചനാശിൽപശാല നടത്തി.

നീലേശ്വരം പളളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയം വായനാവെളിച്ചം അനുബന്ധ പരിപാടിയായി എഴുത്തോല രചനാശിൽപശാല നടത്തി.
സർഗാത്മകരചനയുടെ സങ്കേതങ്ങളും വഴിത്താരകളും കുട്ടികൾക്ക് വ്യക്തമാക്കിക്കൊടുക്കാനും സ്വായത്തമാക്കാൻ സഹായിക്കുന്നതിനുമാണ് രചനാ ശിൽപശാല നടത്തിയത്. എഴുത്തുകാരിയും തത്വമസി അവാർഡ് ജേതാവുമായ ബിന്ദു മരങ്ങാട് ഉദ്ഘാടനം ചെയ്തു. തന്റെ രചനാനുഭവങ്ങളും വായനാനുഭവങ്ങളും ബാലവേദി കൂട്ടുകാരുമായി പങ്കു വെക്കുകയും ചെയ്തു. വിദ്യാപോഷിണി പ്രസിഡന്റ് പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.വി.രമേശൻ പ്രസംഗിച്ചു. കെ.കെ.നാരായണൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.സി. നിധീഷ് നന്ദിയും പറഞ്ഞു.

No comments