Breaking News

ചന്തേര മടിയൻ തറവാട് ഭവന നിർമാണത്തിനു മുന്നോടിയായി ഇന്ന് ഭൂമിപൂജ നടത്തി.

ചന്തേര മടിയൻ തറവാട് ഭവന നിർമാണത്തിനു മുന്നോടിയായി ഇന്ന് ഭൂമിപൂജ നടത്തി.
നിരവധി തറവാട് അംഗങ്ങളും ബന്ധുമിത്രാദികളും സംബന്ധിച്ചു. തന്ത്രി കപോതനില്ലത്ത് കുഞ്ഞിരാമൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. തറവാട് ട്രസ്റ്റ് ചെയർമാൻ സി.എം.ഉണ്ണിക്കൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി സി.എം.അശോക് കുമാർ എന്നിവർ നേതൃത്വം നൽകി. വനിതാ വിങ്, യൂത്ത് വിങ് ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു. ഭവനത്തിന്റെയും തീർത്ഥക്കിണറിന്റെയും കുറ്റിയടിക്കൽ നാളെ രാവിലെ 7 നും 8 മണിക്കും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ എ.വി.ശങ്കരൻ വിശ്വകർമൻ നിർവഹിക്കും. തറവാട് കൊട്ടിലിലെ സ്തംഭത്തിനുളള നാൾ മരം കോലളന്ന് അടയാളപ്പെടുത്തും. ചടങ്ങുകളിൽ തറവാട് അംഗങ്ങളും ബന്ധുമിത്രാദികളും നാട്ടുകാരും സംബന്ധിക്കണമെന്ന് ചന്തേര മടിയൻ ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.  50 ലക്ഷം രൂപ ചെലവിലാണ് തറവാട് ഭവനം നിർമിക്കുന്നത്.

No comments