നീലേശ്വരം അങ്കക്കളരി വേട്ടയ്ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ ചാമുണ്ഡിയമ്മ പള്ളിയറ പുനരുദ്ധാരണത്തിന്റെ ഭാഗമായി കട്ടിലവയ്പ് ചടങ്ങ് നടത്തി.
ചെങ്കൽ ശിൽപി കളിപ്പാൽ രാജൻ കട്ടില വച്ചു. ദാരുശിൽപി ചാലിങ്കാൽ മുരളീധരൻ ആചാരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്ര ആചാരസ്ഥാനികർ, ആചാരക്കാർ, കാലുവരക്കാർ, ക്ഷേത്ര കമ്മിറ്റി, പുനരുദ്ധാരണ കമ്മിറ്റി, മാതൃസമിതി, ക്ഷേത്രത്തിലെ വിവിധ സബ് കമ്മിറ്റികൾ, വാല്യക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
No comments