Breaking News

ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി.

നീലേശ്വരം തൈക്കടപ്പുറം മേഖല മുസ്ലിംലീഗ് കമ്മിറ്റി, ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി.
നീലേശ്വരം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. റിലീഫ്സെൽ ചെയർമാൻ ഫുഹാദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ടി.കെ. നൂറുദ്ദീൻ ഹാജി, കെ.സൈനുദ്ദീൻ ഹാജി, കെ.അബ്ദുൾ റഹ്മാൻ , പി.ഇബ്രാഹിം, നഗരസഭ കൗൺസിലർ അൻവർ സാദിഖ്, യൂത്ത് ലീഗ് നേതാക്കളായ സി.കെ. അമീർ, എ. ജസീർ, സാമൂഹിക പ്രവർത്തകൻ മുഹമ്മദ്കുഞ്ഞി തായലക്കണ്ടി, ശംസുദീൻ ഓർച്ച തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനർ അഡ്വ. കെ.പി. നസീർ സ്വാഗതവും റിലീഫ് സെൽ കോ-ഓർഡിനേറ്റർ മഹമ്മൂദ് കോട്ടായി നന്ദിയും പറഞ്ഞു.

No comments