Breaking News

നീലേശ്വരം ചിറപ്പുറം ബിഎസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അവധിക്കാല ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ്

നീലേശ്വരം ചിറപ്പുറം ബിഎസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അവധിക്കാല ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമാകുന്നു.
ഏപ്രിൽ 1 മുതൽ ചിറപ്പുറത്തെ നീലേശ്വരം ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ രാവിലെ 6 മണി മുതൽ 8 മണി വരെയാണ് പരിശീലനം. 7 മുതൽ 12 വയസ് വരെയുള്ള 25 കുട്ടികളാന്ന് ക്യാമ്പിൽ പങ്കെടുക്കുന്നത്. കെഎസ്ഇബി മുൻ ബാസ്കറ്റ്ബോൾ താരം പി.ഗോപാലകൃഷ്ണനാന്ന് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മുൻ സംസ്ഥാന താരങ്ങളായ ടി.രാധാകൃഷ്ണൻ, എ ഉത്തര എന്നിവർ പരിശീലന സഹായികളാണ്. കുട്ടികൾക്കുള്ള ജഴ്സി വിതരണം കേണൽ ഇ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. ബിഎസി പ്രസിഡന്റ് കെ.രഘു അധ്യക്ഷത വഹിച്ചു. മുഖ്യ പരിശീലകൻ പി.ഗോപാലകൃഷ്ണൻ, എം.ഗോപിനാഥൻ, ഇ.ബൈജു, ടി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബിഎസി സെക്രട്ടറി ടി. രാജൻ സ്വാഗതം പറഞ്ഞു.

No comments