നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി.
നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി.
ഇതിനോടനുബന്ധിച്ച് പ്രാർത്ഥനാ സദസുമൊരുക്കി. മുനീർ ഫൈസി നിസാമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എൻ.പി.മുഹമ്മദ്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ആഷിഖ് നിസാമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഹജജ് കമ്മിറ്റിയുടെ റിസോഴ്സ് പേഴ്സൺ എൻ.പി. സൈനുദ്ദീൻ സാങ്കേതിക വശങ്ങൾ വിശദീകരിച്ചു. അഹമ്മദ് സഹീദ് ഫാളിലി, മജീദ് നിസാമി, റഫീഖ് കോട്ടപ്പുറം, ഇ.എം. കുട്ടി ഹാജി, പി.ഇസ്മായിൽ ഹാജി, കെ.പി. കമാൽ, എൻ.പി. ഹമീദ്, ഇ. ഖാലിദ് ഹാജി, കെ.പി. മൊയ്തു ഹാജി, എൽ.ബി. നിസാർ, പി.മമ്മു, ടി.കെ. നൂറുദ്ദീൻ ഹാജി, കെ.സൈനുദ്ദീൻ ഹാജി, കെ. മുസ്തഫ ഹാജി എന്നിവർ പ്രസംഗിച്ചു.
No comments