നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയത്തിന്റെ വായനാവെളിച്ചം പരിപാടി കോട്ടപ്പുറത്തെ വെളിച്ചം വായനാ ഇടത്തിൽ നടന്നു.
നീലേശ്വരം കൊട്രച്ചാൽ ഗാലക്സി ഗ്രന്ഥാലയത്തിന്റെ വായനാവെളിച്ചം പരിപാടി കോട്ടപ്പുറത്തെ വെളിച്ചം വായനാ ഇടത്തിൽ നടന്നു.
എഴുത്തുകാരിയും വായന ഇടം കോ - ഓർഡിനേറ്ററും ആയ ഫറീന കോട്ടപ്പുറം കുട്ടികളുമായി സംവദിച്ചു. പ്രശസ്ത ഗ്രന്ഥങ്ങളുടെ ഉള്ളടക്കം അവർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കുഞ്ഞുകഥകൾ, നോവലുകൾ അവയുടെ രചയിതാക്കൾ, അതിലെ കഥാപാത്രങ്ങൾ നൽകുന്ന ജീവിത സന്ദേശങ്ങൾ എന്നിവയെക്കുറിച്ചും അവർ കുട്ടികളോടു പറഞ്ഞു.
തങ്ങൾ വരച്ച ചിത്രങ്ങളും എഴുതിയ കഥകളും ആഖ്യാനക്കുറിപ്പുകളും കുട്ടികൾ അവതരിപ്പിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എച്ച്.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗാലക്സി ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി സെക്രട്ടറി പി.വി. മണി, സുരേഷ് കൊട്രച്ചാൽ, സുധ രഘു എന്നിവർ പ്രസംഗിച്ചു. ഗാലക്സി ഗ്രന്ഥാലയം ബാലവേദി പ്രസിഡന്റ് സങ്കീർത്ത് സുരേഷ്, സെക്രട്ടറി മിലാൻ, ഫിദൽ, ഹിത ഹരീഷ്, പ്രാർത്ഥന, തപശ്രീ തുടങ്ങിയവർ സംബന്ധിച്ചു
No comments