Breaking News

ബാലചന്ദ്രൻ നീലേശ്വരം - കെ.ടി.എൻ. രമേശൻ അനുസ്മരണം നാളെ

നീലേശ്വരം പ്രസ്ഫോറത്തിന്റെ ബാലചന്ദ്രൻ നീലേശ്വരം, കെ.ടി.എൻ. രമേശൻ അനുസ്മരണവും ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാര വിതരണവും നാളെ.
രാവിലെ 11.30 ന് നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിലാണ് പരിപാടി. എം.രാജഗോപാലൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്യും.  ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ ഉളിക്കൽ ലേഖകൻ പി.സി.ഗോവിന്ദന് സമ്മാനി ക്കും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫസർ കെ.പി.ജയരാജൻ ബാലചന്ദ്രൻ നീലേശ്വരത്തെയും വീക്ഷണം ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ പി.സജിത് കുമാർ കെ.ടി.എൻ. രമേശനെയും അനുസ്മരിക്കും. പ്രസ്ഫോറം വൈസ് പ്രസിഡന്റ് ഡി.രാജൻ അധ്യക്ഷത വഹിക്കും. ജോയിന്റ് സെക്രട്ടറി രാഘവൻ ചോനമടം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. 
നീലേശ്വരം പ്രസ്ഫോറം മുൻ പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ ടൗൺ വാർഡ് കൗൺസിലർ ഇ.ഷജീർ, വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച്  എം.രാജൻ, എറുവാട്ട് മോഹനൻ, പി.വിജയകുമാർ, പി.യു. വിജയകുമാർ, അഡ്വ.കെ.പി.നസീർ, ഷംസുദ്ദീൻ അരിഞ്ചിര, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എൻ.ജെ.ജോയ്, ടി.വി. ഉമേശൻ, നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.പി. രവീന്ദ്രൻ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, വ്യാപാരി നേതാക്കളായ കെ.വി.സുരേഷ് കുമാർ, വി.വി. ഉദയകുമാർ, സന്നദ്ധ സംഘടനാ ഭാരവാഹികളായ ജവഹർ മുരളി, വി.വി. ഹരിശങ്കർ, എൻ. അരുൺ പ്രഭു, എ.വിനോദ് കുമാർ, ഡോ. നന്ദകുമാർ കോറോത്ത്, സതീശൻ എന്നിവർ പ്രസംഗിക്കും.
പ്രസ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും ട്രഷറർ സന്തോഷ് ഈയ്യക്കാട് നന്ദിയും പറയും.

No comments