Breaking News

താലൂക്ക് ലൈബ്രറി സംഗമം മെയ് 12 ന്

ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് ലൈബ്രറി സംഗമം മെയ് 12 ന് ഞായറാഴ്ച ചെറുവത്തൂരിലെ പഞ്ചായത്ത് ഹാളിൽ നടക്കും.
രാവിലെ 9.30 ന് കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.വി.കെ. പനയാൽ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരാൻ ജില്ലാ റിപ്പോർട്ട് അവതരിപ്പിക്കും. താലൂക്ക് കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ അധ്യക്ഷത വഹിക്കും. ചെറുവത്തൂർ കണ്ണങ്കുളം വി.വി. സ്മാരക ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെയാണ് സംഗമം.

No comments