പടന്നക്കാട് കാർഷിക കോളേജിലെ മലബാർ മാംഗോഫെസ്റ്റ്: ചൂടപ്പം പോലെ വിറ്റഴിഞ്ഞ് മാങ്ങയും നടീൽ വസ്തുക്കളും
പടന്നക്കാട് കാർഷിക കോളേജിലെ മലബാർ മാംഗോഫെസ്റ്റ് നഗരി രണ്ടാം ദിവസവും സജീവം.
പ്രവൃത്തി ദിവസമായിട്ടും മാമ്പഴങ്ങളും നടീൽ വസ്തുക്കളും ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. മാമ്പഴങ്ങളിൽ മൽഗോവ, കേസർ, ബംഗനപ്പള്ളി ഇനങ്ങൾക്കായിരുന്നു ആവശ്യക്കാരേറെ. ന്നാ താൻ കേസ് കൊട് ഫെയിം പി.പി.കുഞ്ഞിക്കൃഷ്ണൻ ഇന്ന് മാമ്പഴ മേളയിലെത്തി. നടീൽ വസ്തുക്കളും മറ്റും വാങ്ങിയാണ് ഇദ്ദേഹം മടങ്ങിയത്. കഴിഞ്ഞ വർഷത്തേക്കാളും തിരക്കാണ് മധുരം 2024 ന് എത്തുന്നത്. നൂതന കൃഷി രീതികളെ ജനങ്ങളിലേക്ക് എത്തിക്കുന്ന എക്സിബിഷൻ, സ്വാദേറിയ മാമ്പഴ വിഭവങ്ങൾ നിറഞ്ഞ ഫുഡ് കോർട്ട് എന്നിവയും മേളയുടെ ആകർഷണമാണ്.
കർഷകർക്ക് മിതമായ നിരക്കിൽ മണ്ണ്, വെള്ളം, വളം പരിശോധനാ സൗകര്യങ്ങളും ആഗ്രോ ക്ലിനിക്കിന്റെ സേവനവും ഉണ്ട്. കൂൺ മൂല്യവർധിത വസ്തുക്കളുടെ ക്കളുടെ ഉൽപാദനം എന്ന വിഷയത്തി ഇന്ന് കാർഷിക കോളേജിലെ ഫുഡ് ആന്റ് ന്യൂട്രീഷ്യൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി.കൃഷ്ണശ്രീയും ആട് വളർത്തലിൽ കാർഷിക കോളേജ് മൃഗസംരക്ഷണ വിഭാഗം തലവനും അസിസ്റ്റന്റ് പ്രൊഫസറും ആയ ഡോ.ടി.ഗിഗ്ഗിൻ എന്നിവർ സെമിനാർ നയിച്ചു. നാളെ രാവിലെ മുതൽ വൈകുന്നേരം 4 മണി വരെ ഹോർട്ടി കോർപ്പ് അംഗീകൃത തേനീച്ച പരിശീലകൻ ചാർലി തേനീച്ച കൃഷി സെമിനാർ നടത്തും. ചെറുതേനീച്ച കൃഷിയെക്കുറിച്ച് കാഞ്ഞാർ റീഗൽ ബി ഗാർഡൻ ബീ കീപ്പ് ട്രെയിനിങ് സെന്റർ ഡയറക്ടർ ഡോ.കെ.സാജൻ ജോസ് നയിക്കുന്ന സെമിനാറും ഉണ്ടാകും. മെയ് 12ന് ഞായറാഴ്ച മേള സമാപിക്കും.
No comments