Breaking News

വോട്ടെണ്ണൽ മുന്നെരുക്കങ്ങൾ ചർച്ച ചെയ്യാൻ കാസറഗോഡ് ലോക്സഭാ മണ്ഡലത്തിൽ ആദ്യഘട്ട യോഗം ചേർന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 4 ന് നടക്കാനിരിക്കെ മുന്നെരുക്കങ്ങൾ ചർച്ച ചെയ്യാൻ കാസറഗോഡ് ലോക്സഭാ മണ്ഡലത്തിൽ ആദ്യഘട്ട യോഗം ചേർന്നു.
വരണാധികാരിയായ കാസറഗോഡ് കലക്ടർ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു. കലക്ടറുടെ ചേംബറിൽ ആയിരുന്നു യോഗം. ടേബിളുകളിലേക്കും ആര്‍ഒ, എര്‍ഒ ടേബിളുകളിലേക്കും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിളുകളിലുമായി ഓരോ സ്ഥാനാര്‍ത്ഥിക്കും ഏജന്റുമാരെ നിയോഗിക്കാമെന്നും യമുന ബ്ളോക്കിൽ മീഡിയ സെൻ്ററിൽ വോട്ടെണ്ണൽ തല്‍സമയം പ്രദര്‍ശിപ്പിക്കുമെന്നും വരണാധികാരി അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്ന ഏജന്റുമാര്‍ക്ക് ബാഡ്ജ് അനുവദിക്കും. ബാഡ്ജ് അനുവദിക്കുന്നതിനായി ഏജന്റുമാര്‍ ഫോം 18ല്‍ അപേക്ഷിക്കണം. നല്‍കണം. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ പി. അഖിൽ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. രഞ്ജിത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, എം.കുഞ്ഞമ്പു നമ്പ്യാർ, ബാലകൃഷ്ണ ഷെട്ടി, ബി.എം ജമാല്‍ പട്ടേല്‍, കെ.പി സതീഷ് ചന്ദ്രന്‍, കെ.എ മുഹമ്മദ് ഹനീഫ്, അര്‍ജുനന്‍ തായലങ്ങാടി, സി. ശിവശങ്കരന്‍, പി.കെ ഫൈസല്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
മെയ് 24 ന് വീണ്ടും ചേരാൻ നിശ്ചയിച്ച് യോഗം പിരിഞ്ഞു.

No comments