ഇഫ്താർ സംഗമവും കിറ്റ് വിതരണവും നടത്തി
കേരള സ്‌റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമവും കിറ്റ് വിതരണവും നടത്തി.
ചെറുവത്തൂരിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് എൻ.സെയ്തലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.സി.വേണു തില്ലങ്കേരി പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം എം.ടി.പി.ബുഷ്റ, ഫെഡറേഷൻ മണ്ഡലം സെക്രട്ടറി ഷഫീഖ് മടക്കര, യു.എം.മുഹമ്മദ് കുഞ്ഞി, ജോയ് ആൽബർട്ട്, ഭാസ്കരൻ പിലിക്കോട്, യു.എം.റസാഖ് എന്നിവർ പ്രസംഗിച്ചു. വിവിധ തലങ്ങളിലെ നിരവധി പേർ ഇഫ്താറിൽ പങ്കാളികളായി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 55 കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് നൽകിയത്.
No comments