Breaking News

പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കി കുമ്പളപ്പള്ളി ഗ്രാമോദയ സ്വയംസഹായ സംഘം.

വാർഷികാഘോഷത്തിനു നീക്കിവച്ച പണം കൊണ്ട് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കി കുമ്പളപ്പള്ളി ഗ്രാമോദയ സ്വയംസഹായ സംഘം. വാർഷികാഘോഷ പരിപാടികൾ വേണ്ടെന്നു വച്ച് ഇതിനായി കരുതിയ പണം കൊണ്ട് മലപ്പച്ചേരി ന്യൂമലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി സ്വയംസഹായ സംഘം പ്രവർത്തകരുടെ മാതൃക. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി ഗ്രാമോദയ സ്വയംസഹായ സംഘം പ്രവർത്തകരുടേതാണ് അനുകരണീയമായ ഈ ജീവകാരുണ്യ പ്രവർത്തനം. സംഘത്തിന്റെ 24-ാം വാർഷികാ ഘോഷത്തിനു നീക്കിവച്ച പണമാണ് സംഭാവന ചെയ്ത‌ത്. സംഘത്തിൻ്റെ വാർഷിക ജനറൽബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. 
കുമ്പളപ്പള്ളി ചാലിനു കുറുകെ മൂർഖൻ വള്ളി പ്രദേശത്തേക്ക് പാ ലം നിർമിക്കണമെന്ന് സംഘം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. വി.വി.രാജ് മോഹനൻ വരവുചിലവ് കണക്ക് അവതരിപ്പിച്ചു. വി.മധു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ എ.രാജൻ (പ്രസി), വി.മധു (സെക്ര), വി.വി.രാജമോഹനൻ (ട്രഷ).

No comments