കെ എസ് എസ് പി എ കൺവെൻഷൻ നടത്തി
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവൻഷൻ നടത്തി.
പ്രിയദർശിനി ഹാളിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യസ്നേഹികൾ മോദി- പിണറായി വാഴ്ചയുടെ പതനം ഉറപ്പാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഇ.മോഹനൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെ.ശ്രീധരൻ മാസ്റ്റർ, പി.കെ.എം കുട്ടി, കെ.വി. രാഘവൻ,സി. ദാമോദരൻ, ഡോ. പി.വി. പുഷ്പജ, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, കെ.എം. വിജയൻ, കെ.വി. കുഞ്ഞി കൃഷ്ണൻ, ഏ.വി. ചന്ദ്രൻ, ഏ . ഭാരതീദേവി, പി.കെ. രാമചന്ദ്രൻ, രവീന്ദ്രൻ
കൊക്കോട്ട്, പി.രത്നാകരൻ, പി.കെ. രഘുനാഥ്, കെ. ശശിധരൻ, കെ.എം. കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
No comments