Breaking News

റംസാൻ റിലീഫും ഇഫ്താർ സംഗമവും നടത്തി.

നീലേശ്വരം കോട്ടപ്പുറം ശാഖ ഐഎൻഎൽ മില്ലത്ത് സാന്ത്വനം കമ്മിറ്റി റംസാൻ റിലീഫും ഇഫ്താർ സംഗമവും നടത്തി.
ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. മമ്മു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് ഖത്തീബ് അഹമ്മദ് സഈദ് ഫാളിലി പാണത്തൂർ റമദാൻ പ്രഭാഷണം നടത്തി. റസാഖ് പുഴക്കര, ശാഹുൽ ഹമീദ് പടന്ന, രാജു കൊയാമ്പുറം, ഭാസ്കരൻ ആനച്ചാൽ, ഇ.കെ.മജീദ്, പെരുമ്പ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഷംസുദ്ദീൻ അരിഞ്ചിറ സ്വാഗതവും ഷെരീഫ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.

No comments