പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് വയസ്സെത്രയായി...?
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഒരു മലബാർ ചിത്രം കൂടി തീയറ്ററുകൾ കീഴടക്കുന്നു. പെണ്ണ് കെട്ടാൻ പാടുപെടുന്ന പുരുഷൻ്റെ ജീവിതം പ്രമേയമാക്കുന്ന ഒരു മെയ്ഡ് ഇൻ വടകര സിനിമയാണ് 'വയസ്സെത്രയായി? മുപ്പത്തി... '. പപ്പൻ ടി. നമ്പ്യാരുടെ സംവിധായക മികവിലൂടെ വേറിട്ട് നിൽക്കുന്ന ചിത്രം മനസ് തുറന്ന് ചിരിക്കാനുള്ള തമാശകൾ നിറഞ്ഞ കംപ്ലീറ്റ് ഫാമിലി എന്‍റർടെയിനർ ആണ്.
വാണംപറമ്പില്‍ ബ്രിഗേഷ് എന്ന 40 വയസുകാരനിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നടൻ പ്രശാന്ത് മുരളി നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ ബ്രിഗേഷിന്റെ പ്രണയവും പ്രണയ നൈരാശ്യവും തിയറ്ററിൽ ചിരി പടർത്തുന്നു. നര്‍മത്തിന് പ്രാധാന്യം നല്‍കിയ ഈ ചിത്രത്തിന്റെ കഥ നിര്‍മ്മാതാവായ ഷിജു യു.സിയുടെതാണ്.
മലബാറിന്റെ ഗ്രാമീണ ഭംഗി കഥയ്ക്ക് ചേരും വിധത്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത് ഷെമീര്‍ ജിബ്രാനാണ്. കെ.സൻഫീർ രചിച്ച പുയ്യാപ്ല തക്കാരത്തിന്' എന്നു തുടങ്ങുന്ന ട്രെൻഡി ടൈറ്റില്‍ ഗാനത്തോടെ തുടങ്ങുന്ന സിനിമ, മനോഹരമായ മറ്റു ഗാനങ്ങളാലും സമ്പന്നമാണ്.
No comments