Breaking News

ജനശ്രീ തൃക്കരിപ്പൂർ ബ്ലോക്ക് ചെയർമാൻ ജോയ് മാരൂർ

ജനശ്രീ തൃക്കരിപ്പൂർ ബ്ലോക്ക് ചെയർമാൻ ചുമതലയേറ്റു

നീലേശ്വരം: ജനശ്രീ മിഷൻ തൃക്കരിപ്പൂർ ബ്ലോക്ക് പുതിയ ചെയർമാനായി ജോയിമാരൂർ ചുമതലയേറ്റു. ജനശ്രീ ജില്ലാ സെക്രട്ടറി എം.രാജീവൻ നമ്പ്യാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജോഷി തെങ്ങുംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജോയി മാരൂർ, കെ.പി കരുണാകരൻ, എബ്രഹാം കാരക്കാട്ടിൽ, കെ.പി രതികല, ഉണ്ണിക്കൃഷ്ണൻ വേങ്ങര, കെ.കമലാക്ഷൻ നായർ, പി.രാഘവൻ, കെ.എം ശ്രീജ, ജസീത പി.പി എന്നിവർ സംസാരിച്ചു.

No comments