വാഴക്കോട്ട് ജി എൽ പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
കേരളത്തെ ലോകം ഉറ്റ്നോക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ വാഴക്കോട് ജി.എൽ.പി.സ്കൂളിൽ സ്കൂൾ കെട്ടിടത്തിന്റെയും ടോയ്‌ലെറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനവും 'കോഫി ഫോർ യു' ഇംഗ്ലീഷ് പഠന പദ്ധതി വിജയ പ്രഖ്യാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 6000 കോടി രൂപയാണ് സർക്കാർ ഈ മേഖലയ്ക്ക് നൽകിയതെന്ന് മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർഥികളുടെയും അവകാശമാണെന്ന് കണ്ട് നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലോക ശ്രദ്ധയാകർഷിച്ച പദ്ധതിയാണ്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഗുണനിലവാരം ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞു. എക്കാലത്തും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന സമീപനം തന്നെയാണ് കേരള സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായി കൊണ്ടിരുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിദ്യാഭ്യാസ രംഗം മികച്ചതാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച് സ്കൂളുകൾക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. പി.ഇ.സി സെക്രട്ടറി എം. രാജന്‍ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.അബ്ദുല്‍ റഹ്‌മാന്‍, മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രമ പത്മനാഭന്‍, പി.സത്യ, ടി.പി രാജന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രന്‍ കരിച്ചേരി, വാര്‍ഡ്‌മെമ്പര്‍ എ. വേലായുധൻ , ബി.പി.സി ഹോസ്ദുര്‍ഗ്ഗ് ഡോ. കെ.വി രാജേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.പ്രഭാകരന്‍, എം.രാജന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.വിനയചന്ദ്രന്‍, വികസന സമിതി ചെയര്‍മാന്‍ പി.മനോജ്, വാര്‍ഡ് കണ്‍വീനര്‍ പി.ശിവപ്രസാദ്, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീന ബിജു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി ഗോവിന്ദന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.കെ.ബിജു നന്ദിയും പറഞ്ഞു.

No comments