Breaking News

ഇന്റർസിറ്റി എക്സ്പ്രസിന് അനുവദിച്ച താത്കാലിക സ്റ്റോപ്പ്‌ തുടരും

ഇൻ്റർസിറ്റി എക്സ‌്പ്രസിനു നീലേശ്വരത്ത് പരീക്ഷണാടിസ്‌ഥാനത്തിൽ അനുവദിച്ച താൽക്കാലിക സ്‌റ്റോപ് തുടരും. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സ്‌റ്റോപ് തുടരാനാണ് റയിൽവേയുടെ തീരുമാനം. 2023 ഒക്ടോബർ 1 ന് ആണ് ഇന്റർസിറ്റി എക്‌സ്പ്രസ് നീലേശ്വരത്തു നിർത്തി തുടങ്ങിയത്.

ഏറെ നാളത്തെ മുറവിളിക്കും നി വേദനങ്ങൾക്കും ശേഷമായിരുന്നു ഇത്. നീലേശ്വരത്ത് നിർത്തി തുടങ്ങിയ ശേഷം പ്രതിദിന വരുമാനവും വർധിച്ചിട്ടുണ്ട്. ഇക്കാര്യവും കണക്കിലെടുത്താണ് സ്‌റ്റോപ് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ തുടരാനുള്ള തീരുമാനമെന്നറിയുന്നു. അതിനിടെ ഫെബ്രുവരി 17 മുതൽ നേത്രാവതി എക്സ്പ്രസും ഇവിടെ നിർത്തി തുടങ്ങിയിട്ടുണ്ട്. 2017ൽ ചെന്നൈ സൂപ്പർഫാസ്‌റ്റ്, തുടർന്നു ബെംഗളൂരു എക്സ്പ്രസ് എന്നിവയ്ക്കും നീലേശ്വരത്ത് സ്‌റ്റോപ് അനുവദിച്ചിരുന്നു. ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്ഥാനത്തുള്ള റെയിൽവേ സ്‌റ്റേഷൻ ആണ് നീലേശ്വരം.

No comments