മഹ്ളർത്തുൽ ബദ്രിയ മജ്‌ലിസും റമസാൻ മുന്നൊരുക്ക പ്രഭാഷണവും നാളെ മുതൽ
കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് നീലേശ്വരം അഴിത്തല യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലുള്ള റമസാൻ മുന്നൊരുക്ക പ്രഭാഷണം, മഹ്ളർത്തുൽ ബദ്‌രിയ മജ്‌ലിസ്, പി.വി അഹമ്മദ് ഹാജി അനുസ്‌മരണം എന്നിവ ശനിയാഴ്ചയും ഞായറാഴ്ചയുമായി നീലേശ്വരം അഴിത്തല സുന്നി സെൻ്റർ അഹമ്മദ് ഹാജി നഗറിൽ നടക്കും.
നാളെ വൈകിട്ട് 4 നു പ്രോഗ്രാം സമിതി ചെയർമാൻ കാരയിൽ സുബൈർ പതാക ഉയർത്തും. 5 നു പി.വി.അഹമ്മദ് ഹാജി അനുസ്മരണ പ്രാർഥന സദസിൽ ഹസ്സൻ സഖാഫി അനുസ്‌മരണ പ്രഭാഷണം നടത്തും. പി.വി.അബൂബക്കർ ബാഖവി പ്രാർഥന സദസിനു നേതൃത്വം നൽകും. 7 നു മഹ്ളർത്തുൽ ബദ്‌രിയ വാർഷിക സദസിൽ കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡൻ്റ് അബ്‌ദുൽ അസീസ് ഹാജി ഫൈസി അധ്യക്ഷത വഹിക്കും. ബദ്‌രിയ മജ്‌ലിസിനു ഹാഫിള് നിസാമുദ്ദീൻ മഹ്‌മൂദി നേതൃത്വം നൽകും. സമാപന പ്രാർഥനയ്ക്കു മുഹമ്മദ് ബഷീർ സഖാഫി നേതൃത്വമേകും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി വി മുഹമ്മദ് കുഞ്ഞി സംബന്ധിക്കും. സമാപന സമ്മേളനം ഞായറാഴ്ച രാത്രി 8 നു കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡൻ്റ് കെ അബ്‌ദുൽഖാദർ ഹാജി അഴിത്തല ഉദ്ഘാടനം ചെയ്യും. കബീർ ഹിമമി സഖാഫി കോളിയടുക്ക റമസാൻ മുന്നൊരുക്ക പ്രഭാഷണം നടത്തും കൂട്ടുപ്രാർഥനയ്ക്കും നേതൃത്വം നൽകും. പ്രോഗ്രാം സമിതി ചെയർമാൻ സുബൈർ കാരയിൽ അധ്യക്ഷത വഹിക്കും. ഹാഫിള് നദീർ അഷ്റഫി പ്രസംഗിക്കും സമാപന സംഗമത്തിൽ രിഫായി ദഫ് റാത്തീബ് പ്രദർശനമുണ്ടാകും.

No comments