Breaking News

കെ സി കെ രാജയ്ക്ക് സ്നേഹാദരം

സേവനത്തിന്റെ 50 വർഷം പൂർത്തിയാക്കുന്ന നീലേശ്വരത്തിന്റെ ജനകീയ ഡോക്ടർ കെ സി കെ രാജക്ക് നീലാഞ്ജലി   കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൗരസീകരണം നൽകി.  പ്രമുഖ ക്യാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ പി ജയരാജന്റെ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ഉപഹാരവും ടി.സി ഉദയ വർമ്മ രാജ ആദരസമർപ്പണവും നടത്തി. സ്വാമി തത്വാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. കെ പി സതീഷ് ചന്ദ്രൻ,ഏറുവാട്ട് മോഹനൻ, ഡോ.പി രാജൻ,ഡോ.ആർ ചാന്ദിനി ഡോ. കെ.ഗോപിനാഥൻ നമ്പ്യാർ, നഗരസഭ കൗൺസിൽമാരായ പി. ഭാർഗവി, പി ബിന്ദു, ടി വി ഷീബ,പടന്നക്കാട് നെഹ്റു കോളേജ് മാനേജർ കെ രാമനാഥൻ, പി യു വിജയകുമാർ,പി. കുഞ്ഞിരാമൻ മാസ്റ്റർ കെ വി വിനോദ്, സേതു ബങ്കളം, പി രാധാകൃഷ്ണൻ നായർ, ഇ.കെ.കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.  വിവിധ സംഘടനകൾ ഡോക്ടർക്ക് ഹാരാർപ്പണം നടത്തി.  ഡോ.വി സുരേശൻ സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് ഡോ. കെ സി കെ രാജ മറുപടി പ്രസംഗം നടത്തി.

No comments