ഡിപ്ലോമ കോഴ്സ് തുടങ്ങി
കേരള കാർഷിക സർവകലാശാല,സമേതി തിരുവനന്തപുരം, ആത്മ കാസറഗോഡ് എന്നിവ സംയുക്‌തമായി പടന്നക്കാട് കാർഷിക കോളേജിൽ
നടത്തുന്ന വളം-കീടനാശിനി വ്യാപാരികൾക്കുള്ള വിജ്ജാന വ്യാപന ഡിപ്ലോമ കോഴ്സ് DAESI യുടെ മുന്നാമത്തെ ബാച്ചിൻ്റെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവഹിച്ചു. കീടശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. എം ശ്രീകുമാർ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും കാർഷിക കോളേജ് ഡീൻ ഡോ. ടി. സജിതാറാണി അധ്യക്ഷത വഹിക്കുകയും ചെയ്തു. നാളികേര മിഷൻ ഡയറക്ടർ ഡോ. ആർ. സുജാത, ആത്മ പ്രൊജക്റ്റ് ഡയറക്ടർ കെ. കെ.അജിമോൾ, മാർക്കറ്റിംഗ് എ. ഡി. എ.മീരഭായ്, വാർഡ് കൗൺസിലർ കെ.പ്രീത, വളം കീടനാശിനി വ്യാപാരി പ്രതിനിധി കെ. ടി. പുരുഷോത്തമൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.

No comments