അനുസ്മരണം യോഗം നടത്തി
കാസറഗോഡ് ജില്ലാ സർവോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി കസ്തൂർബ ഗാന്ധിയുടെ അനുസ്മരണം സംഘടിപ്പിച്ചു. വൻതോതിലുള്ള വനിതാ പ്രാതിനിധ്യം കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഐതിഹാസികമാക്കുന്നതിന് മുഖ്യ പ്രചോദക സ്രോതസ്സായിരുന്നു കസ്തൂർബ ഗാന്ധിയെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഡോ. ടി.എം. സുരേന്ദ്രനാഥ് പറഞ്ഞു. വിജയകുമാർ ഹരിപുരം അദ്ധ്യക്ഷത വഹിച്ചു. ഇ.വി പത്മനാഭൻ സംസാരിച്ചു. കെ.ആർ കുഞ്ഞിരാമൻ സ്വാഗതവും ഇ.വി നാരായണൻ നന്ദിയും പറഞ്ഞു.
No comments