Breaking News

ഉത്സവഘോഷം കൊടിയേറി

നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ ഉത്സവാഘോഷം തുടങ്ങി. തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റി. രാവിലെ ദ്രവ്യകലശം, ക്ഷേത്രമാതൃസമിതിയുടെ വിഷ്ണുസഹസ്രനാമപാരായണം, വൈകിട്ട് അഞ്ഞൂറ്റമ്പലം വീരർകാവിൽ നിന്നു പൂണൂലും ദേവുരിയും സമർപ്പണം എന്നീ ചടങ്ങുകളും നടത്തി. സദനം രാമകൃഷ്ണ‌നും സംഘവും സ്പെഷ്യൽ തായമ്പകയും ഫോക്‌ലാൻഡ് ചാക്യാർകൂത്തും അവതരിപ്പിച്ചു. ഉത്സവ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും എഴുന്നള്ളത്ത്. നാളെ രാത്രി 7 നു പഴനെല്ലി ടീമിൻ്റെ തിരുവാതിര, 7.15 ന് ഗുരുവായൂർ ഗോകുലം ട്രസ്‌റ്റിലെ പരിവ്രാജകാചാര്യ പാദതീർഥ ഭക്തിസുദർശൻ സ്വാമി മഹരാജിൻ്റെ ആധ്യാത്മിക പ്രഭാഷണം ശനിയാഴ്ച രാത്രി 7 നു തിരുവനനന്തപുരം സൗപർണികയുടെ നാടകം- മണികർണിക. പടിഞ്ഞാറ്റം കൊഴുവൽ കോട്ടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ എതിരേൽപ്, കോവിലകം ചിറയിൽ ആറാട്ട്, തിരിച്ചെഴുന്നള്ളി ക്ഷേത്രത്തിൽ ഉത്സവം, കൊടിയിറക്കം. ഉത്സവത്തോടനുബന്ധിച്ച് ഈ വർഷം മുതൽ ക്ഷേത്രസമീപത്തെ പാലസ് ഗ്രൗണ്ടിൽ ഉത്സവചന്തയുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദപാർക്കുകളും ഇവിടെയൊരുക്കി 

No comments