Breaking News

കച്ചെഗുഡ്ഡ എക്സ്പ്രസിനും സ്റ്റോപ്പ്‌

നീലേശ്വരം തിരുപ്പതി തീർഥാടകർക്ക് ഉപകാരപ്പെടുന്ന മംഗളൂരു കച്ചെഗുഡ്‌ഡ എക്‌സ്പ്രസിനു നീലേശ്വരത്ത് സ്‌റ്റോപ് അനുവദിച്ചു.

രണ്ടാഴ്ചയ്ക്കിടെ നീലേശ്വരത്ത് സ്റ്റോപ് ലഭിക്കുന്ന രണ്ടാമത്തെ ട്രെയിനാണിത്. ഫെബ്രുവരി 17 മുതൽ നേത്രാവതി എക്സ്പ്രസ് നീലേശ്വരത്തു നിർ ത്തിത്തുടങ്ങി. കച്ചെഗുഡ്ഡ എക്സ്പ്രസ് നിർത്തിത്തുടങ്ങുന്ന തീയതിയും സമയക്രമവും പിന്നീടറിയിക്കും. ഉത്തരമലബാറിൽ നിന്നു ഹൈദരബാദിലേക്ക് സർവീസ് നടത്തുന്ന ഏക ട്രെയിനാണിത്.

ആഴ്ചയിൽ 2 ദിവസമാണ് നിലവിൽ സർവീസ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.05 നു കച്ചെഗുഡ്ഡെയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7.10 ഓടെ നീലേശ്വരത്തെത്തും. മടക്കയാത്രയിൽ ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 8.05 നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 9.15 ഓടെ നീലേശ്വ ത്തെത്തും. രാത്രി മലബാർ എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ ദീർഘനേരം നീലേശ്വരത്ത് ട്രെയിനുകൾ ഇല്ലാത്തതിന് ഇതോടെ പരിഹാരമാകും.

തിരുപ്പതി യാത്രയ്ക്കുതകുന്ന ഈ ട്രെയിനിനു സ്‌റ്റോപ് ആവശ്യപ്പെട്ടു പേരോൽ ഗോപാലക ഷ്ണ ക്ഷേത്രം ട്രസ്‌റ്റ്‌ ചെയർമാൻ ഡോ.എൻ.ആർ.റാവു മണി പ്പാൽ എൻആർഡിസി രക്ഷാധികാരി പി.മനോജ് കുമാറിനു നിവേദനം നൽകിയിരുന്നു. ട്രെയിൻ അനുവദിക്കുന്നതിനായി ഇടപെട്ടതിന് ക്ഷേത്ര ഭരണസമിതി യോഗം ഇദ്ദേഹത്തെ അഭിനന്ദിച്ചു. ഗണപതി കാമത്ത്, എൻ.മഹേന്ദ്ര പ്രതാപ്, ദീപക് പ്രഭു, കെ.ഗോവിന്ദ ഭട്ട്, ദയാനന്ദ ഭട്ട്, എൻ.രഘു വീർ പൈ, ഉദയശങ്കർ പൈ എന്നിവർ പ്രസംഗിച്ചു.

No comments