Breaking News

സ്വീകരണമൊരുക്കി

ബിജെപി അംഗത്വമെടുത്ത കെപിസിസി മുൻ അംഗം അഡ്വ.കെ.കെ. നാരായണനും ചന്ദ്രൻ പൈക്കക്കും മറ്റുള്ളവർക്കും ബി.ജെ.പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. അഡ്വ .കെ.കെ നാരായണനേയും ചന്ദ്രൻ പൈക്കയേയും കരിന്തളത്ത് നിന്ന് കോയിത്തട്ട വരെ സ്വീകരിച്ചാനയിച്ച ശേഷമാണ് സ്വീകരണ സമ്മേളനം നടന്നത്. നിലവിളക്ക് കൊളുത്തി നടന്ന സ്വീകരണ സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സ്വാതന്ത്ര്യ സമരകാലത്തെ എല്ലാ മൂല്യങ്ങളും വെടിഞ്ഞ് ഇപ്പോൾ ലീഗിന് ഓശാന പാടുകയാണെന്നും ഇതിൽ മനം മടുത്ത കോൺഗ്രസ് പ്രവർത്തകർ കേരളത്തിന്റെ എല്ലാ ഭാഗത്തും ബി.ജെ.പിയിലേക്ക് വന്നു കൊണ്ടിരിക്കുയാണെന്നും എം.ടി രമേശ് പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ. രാജഗോപാലൻ അധ്യക്ഷനായി. ബി.ജെ.പി കാസറഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, നവാഗതരെ സ്വീകരിച്ചു. എം.ടി രമേശ് ഇവരെ ഉപഹാരം നൽകി ആദരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയ് റായി ബി.ജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ മധു, കർഷക മോർച്ച ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ, ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, ബി.ജെ.പി. നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ്,മണ്ഡലം സെക്രട്ടറി കെ.കെ വേണുഗോപാൽ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി എന്നിവർ പ്രസംഗിച്ചു. അഡ്വ .കെ.കെ നാരായണനും ചന്ദ്രൻ പൈക്കയും മറുപടി പ്രസംഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ.ചന്ദ്രൻ സ്വാഗതവും ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന നന്ദിയും പറഞ്ഞു.

No comments