Breaking News

ബോധവത്കരണ ക്ലാസ്സ്‌ നടത്തി

നീലേശ്വരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ട്രെയിനിന് കല്ലെറിയുന്നതുമായി ബന്ധപ്പെട്ട് നീലേശ്വരം റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡ് നീലേശ്വരം എഫ് സി യിലെ ചുമട്ടു തൊഴിലാളികൾ എന്നിവർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. അസമയത്ത് റെയിൽവേ ട്രാക്കിൽ ആളുകളെ കണ്ടാൽ ആ വിവരം സ്റ്റേഷനിൽ അറിയിക്കണമെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയിൽ പരിസരത്ത് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് തൊഴിലാളികളോട് അഭ്യർത്ഥിച്ചു.
പോലീസ് സബ് ഇൻസ്പെക്ടർ വിശാഖ്. പി , ജനമൈത്രീബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

No comments