Breaking News

ഗുണഭോക്തൃ സംഗമം നടത്തി

നീലേശ്വരം നഗരസഭയിൽ പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി. നഗരസഭ ചെയർപേഴ്സൺ ശ്രീമതി ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ വി. ഗൗരി ടി. പി ലത, പി. ഭാർഗവി , നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ, സി ഡി എസ് ചെയർ പേഴ്സൺ പി.എം സന്ധ്യ, സി.ഡി.എസ് മെമ്പർ സെക്രട്ടറി സി പ്രകാശ്, പി.എം.എ. വൈ എസ്. ഡി. എസ് വിപിൻ മാത്യു എന്നിവർ സംസാരിച്ചു.
കുടുംബശ്രീയുടെ രംഗശ്രീ തീയേറ്റേഴ്സ് അവതരിപ്പിച്ച ബോധവത്കരണ തെരുവുനാടകവും അരങ്ങേറി.

No comments