പത്താം ചരമവാർഷികം ആചരിച്ചു
സി പി ഐ (എം) ബിരിക്കുളം ലോക്കൽ സെക്രട്ടറിയും കിനാനൂർ - കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന പെരിയങ്ങാനത്തെ വി.കുഞ്ഞിരാമന്റെ പത്താം ചരമവാർഷികം സി പി ഐ (എം) ബിരിക്കുളം ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഏരിയാ ക്കമ്മറ്റിയംഗം എം.വി.രതീഷ് പതാകയർത്തി.. അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ് ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.മോഹനൻ അധ്യക്ഷനായിരുന്നു. പാറക്കോൽ രാജൻ . പി.വി.ചന്ദ്രൻ, ടി.കെ.രവി, കയനി മോഹനൻ, ടി.പി. ശാന്ത, എം.പി.രതീഷ് വരയിൽ രാജൻ, ഏ ആർ.രാജു എന്നിവർ സംസാരിച്ചു. എം.രാജൻ സ്വാഗതവും കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു. കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കുടുംബം നൽകുന്ന സഹായം സൊസൈറ്റി ട്രഷറർ ടി.പി. ശാന്ത ഏറ്റുവാങ്ങി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിലെ അംഗമായ കാർത്തിക് കിഷോറിനെ അനുമോദിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
No comments