Breaking News

നീലേശ്വരം നാരാംകുളങ്ങര ശ്രീമഹാവിഷ്‌ണു ക്ഷേത്രത്തിലെ തിരുവുത്സവ ചടങ്ങുകൾ തുടങ്ങി

നീലേശ്വരം നാരാംകുളങ്ങര ശ്രീമഹാവിഷ്‌ണു ക്ഷേത്രത്തിലെ തിരുവുത്സവ ചടങ്ങുകൾ തുടങ്ങി. 
അഷ്ടബന്ധ കലശോത്സവം, സർപ്പോത്സവം എന്നിവയോടെ ഇന്നു മുതൽ ഏപ്രിൽ 9 വരെയാണ് ചടങ്ങുകൾ. ചടങ്ങുകൾക്കു തുടക്കം കുറിച്ച് കലവറ ഘോഷയാത്ര നടത്തി. പുതുക്കൈ സദാശിവ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട ഘോഷയാത്ര കുഞ്ഞാലിൻകീഴിൽ വഴി ക്ഷേത്രത്തിൽ എത്തി കലവറ സമർപ്പിച്ചു. ഏപ്രിൽ 6 മുതൽ 8 വ രെയാണ് ക്ഷേത്രത്തിൽ സർപ്പോത്സവവം നടക്കുക. തന്ത്രി കക്കാട്ട് പടിഞ്ഞാറേ ഇല്ലത്ത് കേശവ പട്ടേരിയുടെ കാർമികത്വത്തിൽ ഏപ്രിൽ 9 നാണ് തിരുവുത്സവം.

No comments