Breaking News

മണ്ണാൻ വണ്ണാൻ സമുദായ സംഘം കാസറഗോഡ് ജില്ലാ സമ്മേളനം നീലേശ്വരത്തു നടന്നു

മണ്ണാൻ വണ്ണാൻ സമുദായ സംഘം കാസറഗോഡ് ജില്ലാ സമ്മേള നം നീലേശ്വരം വ്യാപാരഭവൻ ഹാളിൽ ചേർന്നു. സംസ്ഥാന പ്രസിഡൻ്റ് എം.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാ തി ചിന്തകൾ മാറി എന്നു പറയുമ്പോഴും പല ഇടങ്ങളിലും ജാതി അവഹേളനങ്ങൾ തുടരുകയാണെന്നും സമുദായാംഗങ്ങളായ യു വാക്കൾ ജാതി വെളിപ്പെടുത്താൻ മടിക്കുന്ന സ്ഥിതിയുണ്ടെന്നും ഉ ദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസി ഡൻ്റ് ചന്ദ്രാനന്ദൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ.വിയബാല കൃഷ്‌ണൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സമുദായ ട്രസ്റ്റ് പ്രസിഡന്റ്റ് മോഹനൻ രാമരം, വി.ബിന്ദു എന്നിവർ പ്രസം ഗിച്ചു. ജില്ലാ സെക്രട്ടറി ശശിധരൻ ബാര സ്വാഗതവും കുഞ്ഞിരാമൻ വൈദ്യർ നന്ദിയും പറഞ്ഞു.

No comments