Breaking News

നീലേശ്വരം കെ എസ് ഇ ബി ജേതാക്കൾ

കെഎസ്ഇബി എംപ്ലോയീസ് കബഡി ഫാൻസ്, നീലേശ്വരം കൊയാമ്പുറം സംഗം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സഹകരണത്തോടെ കെഎസ്ഇബി ജീവനക്കാർക്കായി നടത്തിയ കബഡി മത്സരത്തിൽ നീലേശ്വരം കെഎസ്ഇബി ജേതാക്കൾ. ചെർക്കള കെഎസ്ഇബിക്ക് ആണ് രണ്ടാം സ്‌ഥാനം. ലഹരിവിരുദ്ധ ബോധവൽക്കരണവും കേരള പൊലീസ്, കേരള എക്സൈസ് കബഡി ടീമുകൾ തമ്മിലുള്ള സൗഹൗദ മത്സരവും ഇതോടനുബന്ധിച്ചു നടന്നു. നീലേശ്വരം നഗരസഭ കൗൺസിലർ കെ. മോഹനൻ മത്സരം ഉദ്ഘാടനം ചെയ്‌തു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റി അംഗം ഒ.വി.രമേഷ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ എൻ.ജി.രഘുനാഥൻ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. കൊയാമ്പുറം വിഷ്ണു‌മൂർത്തി ക്ഷേത്രം പ്രസിഡന്റ് പാലക്കീൽ രാഘവൻ സമ്മാനദാനം നിർവഹിച്ചു സംഗം ക്ലബ് സെക്രട്ടറി കെ.എം. രാജൻ, കൃഷ്‌ണപിള്ള ക്ലബ് സെക്രട്ടറി അശ്വിൻരാജ്, സംഘാടക സമിതി സെക്രട്ടറി കെ.എം.അനിൽ കുമാർ എന്നിവർ, സുമിത്രൻ എന്നിവർ പ്രസംഗിച്ചു.

No comments