Breaking News

റമദാൻ പ്രഭാഷണം ഫണ്ട്‌ ഉൽഘാടനം നടത്തി

എസ് വൈ എസ് നീലേശ്വരം മുനിസിപ്പൽ റമദാൻ പ്രഭാഷണം ഏപ്രിൽ 2, 3, 4 തീയതികളിൽ നീലേശ്വരം കോട്ടപ്പുറത്ത് നടത്തുവാൻ തീരുമാനിച്ചു. റമദാൻ പ്രഭാഷണ ഫണ്ട് അബ്ദുൾ സമദ് ഹാജിയിൽ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ച് സി.കെ.കെ.മാണിയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി കമാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മൗലവി കോട്ടപ്പുറം, ഫുഹാദ് ഹാജി ഓർച്ച, സുബൈർ ഹാജി നീലേശ്വരം, ഗഫൂർ രാജി കണിച്ചിറ, അ ഹമ്മദ് കുഞ്ഞി കടിഞ്ഞിമൂല, സുലൈമാൻ മൗലവി നീലേശ്വരം, അസീസ് ഹാജി. ലത്തീഫ് തൈക്കടപ്പുറം, ഉബൈദ് തൈക്കടപ്പുറം, അഷ്റഫ് ഹാജി തൈക്കടപ്പുറം, മഹമ്മൂദ് ഹാജി പേരോൽ എന്നിവർ സംസാരിച്ചു.

No comments