Breaking News

ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പയ്യന്നൂര്‍ മണ്ഡലത്തിലെ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ് പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ കളക്ടര്‍ കെ. ഇമ്പശേഖർ സന്ദര്‍ശിച്ച് പരിശോധിച്ചു. സിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരായ ജെഗ്ഗി പോള്‍, പി. ബിനുമോന്‍, നിര്‍മ്മല്‍ റീത്ത ഗോമസ്, സൂഫിയാന്‍ അഹമ്മദ്, പി. ഷാജു, സിറോഷ് പി ജോണ്‍, കെ. അജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments