Breaking News

ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം ചേർന്ന്

വാഹനങ്ങളുടെ ആർസിയും ഡ്രൈവിങ് ലൈസൻസും അച്ചടിച്ചു നൽകാൻ പോലും കഴിവില്ലാത്തവരാണു നവകേരളം ഭരിക്കുന്ന തെന്ന് ഓട്ടോറിക്ഷ മസ്‌ദൂർ സംഘ് ബിഎംഎസ് കാസറഗോഡ് ജില്ലാ വാർഷിക സമ്മേളനം കുറ്റപ്പെടുത്തി. മാവുങ്കാൽ വ്യാപാരഭവൻ ഹാളിൽ ചേർന്ന സമ്മേളനം ഫെഡറേ ഷൻ ജനറൽ സെക്രട്ടറി കെ.എൻ.മോഹനൻ ഉദ്ഘാടനം ചെ യ്‌തു. സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് കെ. വിശ്വനാഥ ഷെട്ടി അ ധ്യക്ഷത വഹിച്ചു. കെ.വി.ബാബു പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ.ശ്രീനിവാ സൻ സമാരോപ് പ്രഭാഷണം നടത്തി. പ്രഭാശങ്കർ കാഞ്ഞങ്ങാട്, എസ്.കെ.ഉമേശ്, ശിവരാമ പെർള, ഗോപി ഗുരുക്കൾ നീലേശ്വരം, കൃഷ്ണൻ ചേറ്റുകുണ്ട് എന്നിവർ പ്രസംഗിച്ചു. കുഞ്ഞിക്കണ്ണൻ അരയാലിങ്കൽ സ്വാഗതവും ഗിരീഷ്.എ.അട്ടേങ്ങാനം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. വിശ്വനാഥ ഷെട്ടി (പ്രസി), എസ്.കെ.ഉമേശ്, ഗിരീഷ്.എ.അട്ടേങ്ങാനം, കുഞ്ഞിക്കണ്ണൻ അരയാലിങ്കാൽ, ശിവരാമ പെർള, ശ്രീധര ഹൊസങ്കടി, ഗോപി ഗുരുക്കൾ നീലേശ്വരം, ഭാസ് കരൻ കാലിച്ചാനടുക്കം (വൈ.പ്രസി), കെ.ഭരതൻ കല്യാൺ റോഡ് (ജന.സെക്ര), പ്രഭാശങ്കർ കാഞ്ഞങ്ങാട്, പുഷ്‌പരാജ് നായ് ക്കാപ്പ്, സദാശിവ മുള്ളേരിയ, കൃഷ്‌ണൻ ചേറ്റുകുണ്ട്, മനോജ് കല്യാണം (ജോ.സെക്ര), കുഞ്ഞിക്കണ്ണൻ ചാത്തംകൈ (ട്രഷ).

No comments