വാർഷികവും യാത്രയയപ്പും നടത്തി
നീലേശ്വരം രാജാസ് എ.എൽ.പി സ്കൂൾ വാർഷികവും നീണ്ടകാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്ന കെ.വി വിജയൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു. നീലേശ്വരം സി. ഐ കെ.വി. ഉമേശൻ ഉദ്ഘാടനം ചെയ്തു.
സിനിമാ ബാലതാരം ശ്രീപത്‌യാൻ മുഖ്യാതിഥിയായിരുന്നു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷ
പി. ഭാർഗവി ഉപഹാരം സമർപ്പിച്ചു. സ്റ്റാഫ്, പി. ടി. എ , നാലാം തരത്തിലെ കുട്ടികൾ .മുൻ പി.ടി.എ .കഴിഞ്ഞ വർഷത്തെ നാലാം ക്ലാസ്സിലെ കുട്ടികൾ ഇവരുടെയുടെയെല്ലാം വകയായി ഉപഹാരങ്ങൾ നൽകി. മുഖ്യാതിഥിക്കുള്ള ഉപഹാരം സ്കൂൾ മാനേജർ നല്കി.വാർഡ് കൗൺസിലർമാരായ പി. വത്സല,ടി.വി ഷീബ
ശതാബ്ദി ആഘോഷ കമ്മിറ്റി ട്രഷറർ ഫൈസൽ .എ, കെ. പി കരുണാകരൻ (വികസന സമിതി)
പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി
കെ. വി. പ്രസാദ്,
സ്റ്റാഫ് പ്രതിനിധി മഞ്ജുഷ കെ, മദർ പി.ടി.എ പ്രസിഡണ്ട് രജനി വിജയൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 1, 2 ക്ലാസുകളി ലേക്കുള്ള മലയാള മധുരം പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല വായന ക്കുള്ള പുസ്തക വിതരണ ത്തിൻ്റെ ഉദ്ഘാടനം ബി.ആർ.സി. ഹോസ്ദുർഗ് കോർഡി നേറ്റർ ഡോ. കെ.വി. രാജേഷ് നിർവഹിച്ചു. വിജയൻ മാസ്റ്റർ മറുപടി പറഞ്ഞു.
No comments