Breaking News

ഉദാരമതികളുടെ സഹായം വേണം

ഇരുവൃക്കകളും തകരാറിൽ ആയി ചികിത്സയിൽ കഴിയുന്ന നീലേശ്വരം പാലായിയിലെ കെ.രഘുനാഥൻ (49) ജീവൻ നിലനിർ ത്താൻ ഉദാരമതികളുടെ സഹായം തേടുന്നു. നിർമാണത്തൊഴിലാളിയായ രഘുവിനെ ആശ്രയിച്ചാണ് ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞു വരുന്നത്. അസുഖം കാരണം മാസങ്ങളായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇപ്പോൾ ഡയാലിസിസും ചെയ്തു‌ വരുന്നു. വൃക്ക മാറ്റിവ ച്ചാൽ സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാമെന്നാണ് ഡോ ക്ടർമാരുടെ നിർദേശം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യ നിദാന ചെലവുകൾക്കും പോലും വഴിയില്ലാതെ വലയുന്ന രഘു വിൻ്റെ കുടുംബത്തിനു മുന്നിൽ ഇതിനുള്ള ചെലവുകൾ കണ്ട ത്താൻ യാതൊരു വഴിയുമില്ല. സുമനസുകളുടെ കൈത്താങ്ങ് മാത്രമാണ് ഈ സന്നിഗ്‌ധ ഘട്ടത്തിൽ ആശ്രയം. ഇതു സ്വരൂപിക്കാ നായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായങ്ങൾ നീലേശ്വരം സ ഹകരണ അർബൻ ബാങ്ക് മെയിൻ ബ്രാഞ്ചിലെ 102100010009351എ ന്ന നമ്പറിലേക്ക് അയക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.
IFSC CODE: IBKL0340NC4. 
ഗൂഗിൾപേ നമ്പർ 9961583720.

No comments